top of page
Fazil Abdu

മോൺട്രീലിലെ നോമ്പ് കാലം



ചെറുപ്പം മുതലേ ആവേശത്തിന്റെയും സന്തോഷത്തിന്റെയും നാളുകളാണ് റമദാൻ.


സ്‌കൂൾ കാലത്ത് രണ്ടു മാസത്തെയാണ് പ്രധാനമായും എണ്ണം കൂട്ടി കാത്തുനിൽക്കാറുള്ളത്, ഒന്ന് കൊല്ല പരീക്ഷ കഴിഞ്ഞുള്ള വേനലവധി മാസത്തെയും, രണ്ടാമത്തെത് 'റബ്ബിഅ' കഴിഞ്ഞുള്ള റമദാൻ മാസത്തിനുമാണ്. ഇങ്ങനെ ആവാൻ ധാരാളം കാരണങ്ങൾ ഉണ്ടാവണം, വേനൽ അവധി എന്നത് കസിൻസിൻറെ കൂടെ കളിക്കാനും താമസിക്കാനുമുള്ള അവസരമാണെങ്കിൽ, റബ്ബിയുൽ അവ്വലും റമദാനും ആഘോഷത്തിന്റെയും ഉന്മേഷത്തിന്റെ അവസരമായിരുന്നു.


റമദാൻ മാസം എന്നത് നാട്ടിലും വീട്ടിലും ഒരു പ്രത്യേക രസമാണ്. നാടും വീടും പള്ളികളും സജീവമാവുന്ന നാളുകളായിരുന്നു അത്. ശഅബാനിൽ തന്നെ വീടും മുറ്റവും വൃത്തിയാക്കലും, ഒരേ സമയത് തന്നെ വീടിന്റെ തൊട്ടടുത്തു തന്നെയുള്ള മദ്രസയും പള്ളിയും വൃത്തിയാകുന്നതിലും ഇക്കാക്കമാരോടൊപ്പം ചെറിയ അനിയനായി കൂട്ടാളിയാവാറുണ്ട്. റമദാനിൽ പിന്നെ മദ്രസ ഒരു മാസത്തേക്ക് ലീവാണ്, അത് വേറൊരു സന്തോഷമാണ്, എന്നാലും എന്നും മദ്രസയിൽ പോയിയാണ് നോമ്പ് മുറിക്കാറുള്ളത്. മദ്രസ ബെഞ്ചിൽ നിരത്തി വെച്ച ഗ്ലാസിൽ നോമ്പ് മുറിക്കാനുള്ള നാരങ്ങാ വെള്ളം ഒഴിക്കാനും, പല വീടുകളിൽ നിന്നായി കൊണ്ട് വന്ന കടികൾ ഓഹിരി വെച്ച് നിരത്താനും, ഗ്ലാസും പാത്രവും കഴുകാനും മുതിർന്നവരുടെ കൂടെ ചെറുപ്പം തൊട്ടേ കൂടാറുണ്ടായിരുന്നു.


കൂടെ ചേർന്നിരിക്കുന്നതിന്റെയും, ഉച്ചത്തിൽ സ്വലാത്ത് ചൊല്ലുന്നതിന്റേയും, വട്ടത്തിൽ കൂടിയിരുന്നു ഭക്ഷണം കഴിക്കുന്ന്തിന്റെയും, വൈകി വരുന്ന അത്‌ സ്വതം പാത്രത്തിൽ ഉള്ളത് നൽകി കഴിപ്പിക്കുന്നതിന്റെ അനുഭവ രുചിയോളം മധുരം ഒരു കടികൾക്കും നമ്മെ അനുഭവിക്കാൻ സാധിക്കില്ല.


സാധാരണ സ്‌കൂൾ വിട്ട് വന്നാൽ ഉണ്ടാവുന്ന ചോറും കറിയോ, അല്ലെങ്കിൽ കാലി ചായക്കുംപ്പറും രുചിയേറുന്ന നോമ്പ്-മുറി കടികളും, നോമ്പ് മുറിക്കാൻ പള്ളി കോലായിലെ ഒരുക്കുന്ന സുപ്രകളും, തറാവീഹി നിസ്‌കരിക്കാൻ ഉമ്മാനെയും അയൽവാസികളെയും കൂട്ടി റോഡിലൂടെ മുന്നിൽ നടന്നു പോവുമ്പോൾ ടോർച്ചടിച് കാണുന്ന കാഴ്ചകളും, സാധാരണ ദിവസത്തിനപ്പുറം ഇമ്പമാർന്ന ഖുർആൻ പാരായണങ്ങളാൽ നിറയുന്ന നമസ്ക്കാരങ്ങളും, പള്ളി മജ്‌ലിസിലെ ചുക്ക് കാപ്പികൊപ്പം ഒഴുകുന്ന പ്രവാചക സംസ്ക്കരണ പാഠങ്ങളും, ബദറിൻറെ സന്ദേശങ്ങളും, കണ്ണൂർ സിറ്റിലെയും മറ്റും മുസ്ലിം തെരുവകളും വര്ണശബളമാവുന്ന രാത്രികൾ, ഉപ്പിലിട്ടതും, കരിച്ചതും, പൊരിച്ചതും, ചേരണ്ടിയതുമൊക്കെ ആയി റോഡും നാടും നിറയുന്ന ദിനങ്ങൾ, എല്ലാരുടെയും അത്താഴം ഉറപ്പിക്കാൻ ജാഗരൂഗവുന്ന അത്താഴ ക്കമ്മിറ്റികളും, തറാവീഹ് കഴിഞ്ഞു വീട്ടിൽ തിരിച്ചു വന്നു ഉറങ്ങുന്നോളം കുടിച്ച തീർക്കാൻ പറ്റാത്ത ഉമ്മാന്റെ പൊടിയരി മസാല കഞ്ഞിയും, ഇടക്കിടക്ക് ടൈംപീസിനെ കുറ്റം പറഞ്ഞു ബാങ്ക് കേട്ട് ഓടി ചെന്ന് വെള്ളം പോലും കുടിക്കാനാവാതെ നോമ്പ് എടുക്കേണ്ടി വരുന്ന അത്തായം വെളുക്കലുകളും, കൊടുക്കാനുള്ള കൈകൾ പലമടങ്ങായി വർധിച്ചു വരുന്നതും കാത്തു വാതിക്കൽ മുട്ടുന്ന പല ജാതി-മതങ്ങളിലുള്ള ആളുകളുടെ മുഖങ്ങൾ കാണാവുന്ന നോമ്പും നാടും മിസ്സാവുന്ന രണ്ടാം റമ്ദാനിലേക്കാണ് അല്ലാഹുവിന്റെ അനുഗ്രഹത്താൽ 1442 ലെക്ക് (2021 CE) നയിക്കുന്നത്. ഇന്ഷാ അല്ലാഹ്.


നാട്ടിൽ നിന്ന് മാറി നിന്ന 2020 ലെ നോമ്പിൽ ഈ പറഞ്ഞ ആ വൈബല്ലെങ്കിലും, പുതിയൊരു നോമ്പനുഭവമായിരുന്നു മോണ്ടറീലിലെ കോളേജ് ജീവിതം തന്നത്. തീർത്തും വത്യസ്തമായ നാട്, പരിചയക്കാരായ കുടുംബങ്ങളില്ലാത്ത നാട്, സ്വന്തം എന്ന പറയാൻ കൂടെയുളളത് കുറച്ചു നല്ല ചങ്ങാതിമാർ മാത്രം. നോമ്പിന് മുന്നേ നോമ്പിനെ പറ്റി ആലോചിക്കുമ്പോൾ ഇവിടെ പണ്ടൊരു നോമ്പിനുണ്ടായ ഇത്താത്ത പറഞ്ഞത് ഏറെ ആശ്വാസമായിരുന്നു, മോണ്ടറീലിലെ നോമ്പിൽ പള്ളികളും ആളുകളും സജീവമാണ്, അടിപൊളിയാണെന്നാണ്.


കാനഡയിലെ ഫ്രഞ്ച് സംസാരിക്കുന്ന ഏക പ്രൊവിൻസിലെ വലിയ നഗരമെന്ന നിലയിൽ മോൺട്‌റിയലിൽ ജോർദാൻ, അൾജീരിയ, മൊറോക്കോ പോലെയുള്ള പഴെയ ഫ്രഞ്ച് അധിനിവേശ അറബ് നാടുകളിൽ നിന്ന് ധാരാളം ആളുകൾ മൈഗ്രേറ്റ് ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ അറബികൾ കൈകാര്യം ചെയുന്ന പള്ളികൾ ധാരാളമുണ്ട് , അറബികളുടെ ആതിഥ്യവും സ്നേഹവും സാധാരണ മാസങ്ങളിൽ പോലും പള്ളികളിൽ ഉണ്ടായ അനുഭവം തന്നെ ഏറെ ആർദ്രമാണ്, നോമ്പിന് ഇതിന്റെ ഒക്കേ അപ്പറുമാവുമെന്നാണ് അവൾ പറഞ്ഞത്തിൽ നിന്ന് മനസിലാക്കിയത്. ആഹാ എന്നാൽ ഏറ്റവും നല്ലത് പോലെ അനുഭവിക്കനാമെന്നായിരുന്നു കൂട്ടിയിട്ട ആഗ്രഹം.


എന്നാൽ കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ വിശ്വാസികളുടെയും നോമ്പും തറഹീവും ജുമാ'ആയും എല്ലാം വീട്ടിലാക്കിയ വർഷത്തിൽ നമ്മൾക്കു മാത്രം അതല്ലാതാവില്ലല്ലോ, നമ്മൾക്കും ഏറിയും കുറഞ്ഞും അത് തന്നെയായിരുന്നു സ്ഥിതി. അതോണ്ട് തന്നെ നാട്ടിൽ ഇല്ലല്ലോ എന്ന നഷ്ടബോധം ഒട്ടും ഉണ്ടായില്ലെന്ന് തന്നെ പറയാം പക്ഷേ നഷ്ടമായത് മൊൺട്രീലിലെ പള്ളികളിലും ജനങ്ങളിലും പ്രതീക്ഷ ഫുൾ ഫെൽഡ്ജ് അനുഭവമായിരുന്നു.


കോവിഡ് ആയത് കൊണ്ട് സാധനങ്ങൾ വാങ്ങാനായിരുന്നു പ്രധാനമായും പുറത്തു ഇറങ്ങിയിരുന്നത്, ഒരിക്കൽ സൂപ്പർമാർകെറ്റിൽ നിന്ന് ഇറങ്ങുന്നവരിലേക് കൈകൾ നീട്ടുന്ന കംബോഡിയയിൽ നിന്ന് വന്നെത്തിയ അഭയാർത്ഥിയെയും സ്ട്രീറ്റ് ലൈറ്റ് ചാരത്തു 'അമ്മ കൊണ്ട് വരുന്ന ഭക്ഷത്തിനായി കാത്തു നിൽക്കുന്ന കുഞ്ഞുമക്കളും കണ്ടതും, പള്ളി പരിസരത്തിൽ നിന്ന് പരിചയപ്പെട്ട സിറിയയിൽ അഭയാർത്ഥി ജമാൽ എന്ന മെഡിസിൻ വിദ്യാർത്ഥിയെയും, അവൻ പറഞ്ഞു തീരത്തെ ബാക്കി വെച്ച പ്രയാസ കലുഷിതമായ നാടിനെ കുറിച്ചും, കുടുംബത്തെയും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട് ഓടി എത്തിയ കഥകളും, ഡൗൺടൗൺ മദീന പള്ളി കോണിലെ ഡ്രസ്സ് ശേഖരണ പെട്ടിയിൽ നിന്ന് ഡ്രസ്സ് തിരിയുന്നത് കണ്ട അടുത്ത ചെന്നപ്പോൾ, ആ അഞ്ചു മക്കളുള്ള ആ ഉമ്മ ചെറിയ മോള്ക്കുള്ള പെരുന്നാൾ ഡ്രസ്സ് തിരയാണെന്ന് പറഞ്ഞ വാക്കുകളും, കോവിഡ് ആയത് കൊണ്ട്‌ നഷ്ടമായത് നല്ലത് തിന്നാനും ഉടുക്കാനും കിട്ടുന്ന മാസമാണെന്ന് പറഞ്ഞ വന്ന ഹോംലെസ്സ് സുഹൃത്തും, നമ്മൾ വിദ്യാര്ഥികളായിയും മറ്റും വന്നു സർക്കാരിന്റെ അനുകുല്യങ്ങളായ എമർജൻസി ബെനിഫിറ്റ് ഫണ്ടും, എമ്പ്ലോയെമെൻറ് ഇൻഷുറൻസും കിട്ടി കഴിയുമ്പോൾ നമ്മൾ അനുഭവിക്കുന്ന പ്രിവില്ലേജുകളെ ഓർത്തു പടച്ചോനോട് ശുക്ക്ർ എങ്ങനെ പറയാണമെന്ന് മനസിലാവാത്ത അനുഭങ്ങളായിരുന്നു.





മറ്റൊന്ന് കഴിഞ്ഞ റമദാൻ മാസത്തിൽ മറ്റു നോമ്പ്കാലത്തിനേക്കാൾ മാറ്റം അനുഭവിച്ചത് കര്മശാസ്ത്ര /ഫിഖ്‌ഹി ചർച്ചകളുടെ ഗതി മാറി എന്നതാണ്. പതിനൊന്നിന്റെയും ഇരുപത്തി മൂന്നിന്റേയും, സ്ത്രീ പള്ളിയിൽ പോവുന്നത് പൊലെയുള്ള ചർച്ചകൾ അപ്രസക്തമാക്കുന്ന, എന്നാൽ വീട്ടിന്റെ അകത്തു മാത്രം ജുമാ;അ നമസ്കാരവും പെരുന്നാൾ നമസ്കാരവും യാഥാർഥ്യവുന്ന സാചര്യമായിരുന്നു.മറ്റൊന്ന് ആധുനിക സാമൂഹിക മാധ്യമ കാലത് സംഘടനാ വ്യത്യാസങ്ങൾക്കപ്പുറം പണ്ഡിതന്മാരെ ഉമ്മത്തിന്‌ മുഴുവൻ ലഭ്യമായതായും തോന്നിയിരുന്നു. കുറെ കൂടി സ്വയം ആത്മാവിലേക്ക് ചേർത്ത് നിർത്താൻ പറ്റിയ സന്ദർഭമായിരുന്നു. ജോലിയോ ക്ലാസ്സോ ഒന്നും തന്നെ കോവിഡ് ആയത് കൊണ്ട് പോവണ്ടതില്ലാത്തോണ്ട് ആരാധനകളിലും ഖുർആൻ പാരായണത്തിലും സാധാരണത്തെക്കാൾ കൂടുതൽ സൗകര്യമുള്ള റമ്ദാൻ കൂടിയായിരുന്നു.


ചുരുക്കം മലയാളി വിദ്യാർത്ഥികൾ മാത്രമായത് കൊണ്ട്‌ തന്നെ കോവിഡ് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട്‌ തന്നെ ചെറിയ ഒന്ന് രണ്ടു നോമ്പ് തുറകൾ സംഘടിപ്പിച്ചിരുന്നു. ഇത് വരെ നോമ്പനുഭവമില്ലാത്തവരും, നമ്മളോടൊപ്പം നോമ്പ്നോറ്റ് ഐക്യദാർഢ്യം പ്രകടിപ്പിച്ചവരും നോമ്പ് വിശേഷങ്ങളും അനുഭവങ്ങളും പറഞ്ഞ നേരവുമൊക്കെ ചേർത്ത് വെക്കാനാവുന്ന നല്ല അനുഭവങ്ങളാണ്.


മറ്റൊന്ന് കാനഡയിലുള്ള ഇസ്ലാമിക സ്പിരിറ്റ് VELICHAM NA യുടെയും NANMMA യുടെയും MMAC ന്റെയും TLM ന്റെയും Merchant foundation ലൂടെയും അതിലെ നല്ല കുറെ സുഹൃത്തുക്കളിലൂടെ അനുഭവിക്കാൻ അവസരം കിട്ടിയെന്നതാണ്, ധാരാളം ഓൺലൈൻ നസീഹത്തിന്റെ ക്വിസിന്റെ ഇഹ്തിസാബിന്റെ കൂടി റമ്ദാനായിരുന്നു 1441 ലേത്.


അള്ളാഹു സുബ്ഹാനഹു ത'ആല നമ്മളെ ഈ ഒരു റമദാനിനെ പൂർണാർത്ഥത്തിൽ ഉൾക്കൊള്ളുവാനും, സാക്ഷ്യപെടുത്താനും സ്വീകരിക്കാനും ഉദവി നൽകി അനുഗ്രഹിക്കുമാറാകട്ടെ.

213 views0 comments

Comments


bottom of page