പ്രവാസത്തിലെ കാണാക്കുരുക്കുകൾ
Issue 3
ആമുഖം
പ്രിയരേ ,
പുതു വർഷത്തിലേക്കു നാം ചേക്കേറാൻ പോകുന്ന ഇത്തരുണത്തിൽ എം മാക് മാഗസിൻ അതിന്റെ മൂന്നാം എഡിഷൻ നിങ്ങൾക്കായി പുറത്തിറക്കുകയാണ്.
നമ്മുടെ കൊച്ചു കുട്ടികളുടെ , എം മാക്കിന്റെ അഭ്യുദയകാംക്ഷികളുടെ , കുറച്ചു നല്ല കലാ സൃഷ്ടികൾ ഇത്തവണ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
താൾ മറിക്കുമ്പോൾ ഗഹനമായ വായന ആവശ്യപ്പെടുന്ന ലേഖനങ്ങൾ , സർഗാത്മകത തളിരിടുന്ന കഥകൾ കവിതകൾ , ഗൃഹാതുരത്വത്തിൽ നമ്മെ കൊരുക്കിയിടുന്ന ഓർമക്കുറിപ്പുകൾ , പിഞ്ചു കൈകൾ കോറിയിട്ട വര്ണപ്പൊട്ടുകൾ എന്നിവ നിങ്ങൾ കണ്ടെത്തിയേക്കാം.
മാറുന്ന സാമ്പത്തിക നയങ്ങളും ആരോഗ്യ പ്രശ്നങ്ങളും അതിന്റെ മൂട് പടങ്ങൾ മാറ്റി ആസുര താളം കൈ വരിക്കുന്ന ഈ കെട്ട കാലത്തു ക്ഷമയും സ്നേഹവും സാഹോദര്യവും കൈ വിടാതെ ഒരുമിച്ച് മുമ്പോട്ടു പോകുവാൻ രക്ഷിതാവ് നമ്മെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് , ആശംസിച്ചു കൊണ്ട് എം മാക് മാഗസിൻ അതിന്റെ മൂന്നാം എഡിഷൻ പുറത്തിറക്കുകയാണ്.
ഈ സംരംഭത്തിൽ പങ്കു ചേർന്നവർക്കു ഉള്ളു നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു.
വായിക്കുക , പ്രതികരണങ്ങൾ പങ്കു വെക്കുക.
Chief Editors
Azeef Kabeer
Shehnaz Jaffar
Editorial Board
Abdul Selam
Binisha
Nazeem
Raihana
Shazin