നിനക്കായ് പ്രണയപൂർവ്വം…
- Parvathy
- Nov 1, 2022
- 1 min read
Updated: Nov 13, 2022
ഇന്നലകളിലെന്നോ
നിലാവിന്റെ മൂകതക്കു പിന്നിലെ
നീലിമയെ നീയായ് ഞാൻ കരുതി..
ചിത്തമറിയാതെന്തോ ഞാനോതി
“പ്രണയിക്കുന്നു നിന്നെ ഞാനൊരുപാട്”
മൂകതതൻ നിഴലിനൊപ്പം വീശും കാറ്റിന്
നിന്റെ സ്വരമായിരുന്നു..
തണുപ്പെന്റെയരികിൽ വന്നിരുന്നു..
വീണ്ടുമതാ,
ഞാനിരിക്കുന്ന നീർച്ചോലയ്ക്കരികിലെ
പനിനീർ പൂവ് എന്നോട് ചോദിച്ചു..
ഇല്ല… ചോദിച്ചതെന്തന്ന് നിനക്കറിയാം..
താരക കാന്തിയിലറിയാതെൻ കണ്ണുനട്ടപ്പോൾ,
നിൻ നയനങ്ങളെന്നെ നോക്കി പുഞ്ചിരിച്ചു..
എത്തിപ്പിടിക്കുവാൻ, മരവിച്ച കൈകൾ ഞാൻ നീട്ടി നോക്കി,
നിഷ്ഫലം..
മണൽപ്പരപ്പിലെ മകര സന്ധ്യകളിലിന്നും തിരിഞ്ഞു നോക്കുന്ന നിൻ ശോണിമ ഞാൻ കണ്ടു..
കൂരിരുട്ടിൻ ശൂന്യതയിലുമെൻ ചിത്തമോതി…
“പ്രണയിക്കുന്നു നിന്നെ ഞാനൊരുപാട്”…
Comments