top of page
Writer's pictureAmeen Zebrina

പുണ്യ റമളാൻ


ഹിജ്റാ കലണ്ടറിലെ ഒൻപതാമത്തെ മാസമാകുന്നു റമളാൻ.

റമളാൻ എന്ന വാക്കിനർത്ഥം കഠിനമായചൂട് , കൊടുo ചൂട് എന്നൊക്കെയാണ്. റമളാൻ മാസത്തിലാണ് അല്ലാഹു ( സു ) നോമ്പ് നിർബ്ബന്ധമാക്കിയത്. " സത്യവിശ്വാസികളേ ! നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബ്ബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നോമ്പ് = സൗമ് . സൗമ് എന്ന വാക്കിന് - സ്വയം ത്യജിക്കുക , സംയമനം പാലിക്കുക , പിടിച്ചു നിർത്തുക, എന്നീ അർത്ഥങ്ങളാണ് അറബി ഭാഷയിൽ നൽകിയിരിക്കുന്നത് പ്രഭാതം മുതൽ പ്രദോഷം വരെ സൃഷ്ടികർത്താവിന്റെ കൽപനകൾക്ക് വഴങ്ങി, ആഹാരപാനീയങ്ങളും , വൈകാരിക വികാരങ്ങളും നിയന്ത്രിച്ച് കൊണ്ടു , ആത്മസംയമനത്തോടെ കഴിഞ്ഞുകൂടുക എന്നതാണ് നോമ്പിന്റെ സാങ്കേതിക വിവക്ഷ . പുണ്യ മാസം , പവിത്ര മാസം, നന്മ നിറഞ്ഞ മാസം, പരിശുദ്ധ ഖുർആൻ അവതരിപ്പിച്ച മാസം , സ്വർഗ്‌ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും , നരകത്തിന്റെ കവാടങ്ങൾ അടക്കപ്പെടുകയും ചെയ്യുന്ന മാസം , പാപമോചനത്തിന്റെയും, പശ്ചാത്താപത്തിന്റെയും മാസം, പുണ്യകർമ്മങ്ങൾക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന മാസം, ആയിരം മാസത്തെക്കാൾ ശ്രേഷ്ഠമായ, അനുഗ്രഹീത രാത്രി റമളാനിലാണ്. ആത്മനിയന്ത്രണവും, സൂക്ഷ്മതാ ബോധവും വളർത്തുകയാണ് നോമ്പിന്റെ ലക്ഷ്യമെന്ന് ഖുർആനും, ഹദീസും അർത്ഥശങ്കയ്ക്കിടമില്ലാത്ത വിധം പ്രഖ്യാപിച്ചിട്ടുണ്ട് . പ്രവാചകൻ (സ) പറഞ്ഞു " വ്രതം പരിചയാണ്‌ ". ഹൃദയ വിശുദ്ധി തന്നെ യാണ് വ്രതത്തിന്റെ ആത്യന്തിക ലക്ഷ്യം. ഖുർആൻ പാരായണം അധികരിപ്പിച്ചു , ഖുർആൻ അനുസരിച്ച് മുന്നോട്ടുള്ള ജീവിതത്തെ ക്രമീകരിച്ച് , ദാനധർമ്മങ്ങൾ അധികരിപ്പിച്ച് , തൗബ്ബ കൊണ്ട് പാപങ്ങൾ കഴുകിക്കളഞ്ഞു ആത്മാവിനെ സ്ഫുടം ചെയ്ത യെടുക്കുവാൻ റമളാനിൽ സാധിക്കുമാറാകട്ടെ. " അല്ലാഹുവേ , നിശ്ചയം നീ മാപ്പ് നൽകുന്നവനാണ് , മാപ്പ് നൽകാൻ നിനക്കിഷ്ടവുമാണ് , അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകേണമേ !



48 views0 comments

Comentarios


bottom of page